123

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷന് എതിർവശത്ത് നിർമ്മിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് സിസ്റ്റത്തിന്റെ നിർമ്മാണം 17ന് തുടങ്ങുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു. നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ പാർക്കിംഗ് സംവിധാനം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് 5 നിലകളുള്ള പാർക്കിംഗ് സംവിധാനം ഒരുങ്ങുന്നത്. 22.90 കോടി രൂപ ചെലവ് വരുന്ന പദ്ധതി മൂന്നു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മേയർ പറഞ്ഞു.