പാറശാല: പാറശാല പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാറശാല നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലായി ആകെ റിപ്പോർട്ട് ചെയ്ത 59 രോഗികളിൽ പകുതിയിലേറെപ്പേരും പാറശാല പഞ്ചായത്തിലുള്ളവരാണ്. പഞ്ചായത്തിലെ പരശുവയ്ക്കൽ മേഖലയിലുള്ളവരാണ് കൂടുതൽ പേരും. പരശുവയ്ക്കൽ, കൊറ്റാമം, ആടുമാൻകാട്, കൊല്ലകോണം, പാറശാല, ഇടയവിള, ചെറുവാരക്കോണം, കരുമാനൂർ എന്നിവിടങ്ങളിൽ പെട്ടവരാണ് മറ്റുള്ളവർ. പഞ്ചായത്തിലെ മറ്റ് മേഖലകളിൽ ആളുകൾ സ്വയം നിയന്ത്രണങ്ങൾ പാലിച്ചത് കാരണം രോഗം വ്യാപനം കുറഞ്ഞു. എങ്കിലും ചില മേഖലകളിൽ കൂടുതൽ പേർക്ക് രോഗ പകർച്ച തുടരുന്നത് ആരോഗ്യ പ്രവർത്തകരെ മാത്രമല്ല നാട്ടുകാരെ ആകെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.