തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനു കീഴിലെ പട്ടം, കുന്നുകുഴി (ബണ്ട് കോളനി ഒഴികെ),ജഗതി, വെങ്ങാനൂർ,പെരുന്താന്നി,എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നു ഒഴിവാക്കി. ഇതോടെ നിലവിൽ 3 വാർഡുകൾ പൂർണമായും 3 വാർഡുകൾ ഭാഗികമായും കണ്ടെയ്ൻമെന്റ് സോണാണ്. 18 ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളും നിലവിൽ നഗരസഭാ പരിധിയിലുണ്ട്. ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ ഇപ്പോഴും സർക്കാർ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. 1ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകളായ പൗഡിക്കോണവും ഞാണ്ടൂർക്കോണവും ഇപ്പോഴും നിലവിൽ സർക്കാരിന്റെ വെബ് സൈറ്റിൽ കണ്ടെയ്ൻമെന്റ് സോണായി തുടരുന്നുണ്ട്. പിൻവലിച്ച് 13 ദിവസം കഴിഞ്ഞിട്ടും വെബ് സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. കണ്ടെയ്ൻമെന്റ് സോണുകളറിയാൻ സൈറ്റിൽ കയറിയാൽ പഴയത് ഉൾപ്പെടെ കാണാൻ സാധിക്കും. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഒഴിവാക്കിയ വാർഡുകൾ സൈറ്റിൽ നിന്ന് നീക്കംചെയ്യാൻ വാർഡ് കൗൺസിലർമാർ പരാതിപ്പെട്ടെങ്കിലും ഇതുവരെ ചെയ്തില്ല. സൈറ്റ് കൈകാര്യം ചെയ്യാൻ മതിയായ ജീവനക്കാരില്ലാത്തതു കൊണ്ടാണ് നീക്കം ചെയ്യാത്തതെന്നും പറയുന്നുണ്ട്.

ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ

പള്ളിത്തുറ
പൗണ്ട്കടവ്
ശംഖുംമുഖം
വള്ളക്കടവ്
വെട്ടുകാട്
വലിയതുറ
മുട്ടത്തറ
ബീമാപള്ളി
ബീമാപള്ളി ഈസ്റ്റ്
മാണിക്യവിളാകം
പൂന്തുറ
പുത്തൻപള്ളി
തിരുവല്ലം
വെള്ളാർ
ഹാർബർ
വിഴിഞ്ഞം
കോട്ടപ്പുറം
മുല്ലൂർ

കണ്ടെയ്ൻമെന്റ് സോണുകൾ

1.തമ്പാനൂർ
2.തൈക്കാട്
3.കുന്നുകുഴി ( ബണ്ട് കോളനി മാത്രം)

തിരുവനന്തപുരം കോർപറേഷനിലെ കാലടി വാർഡ് (ഭാഗികമായി), കുരിയാത്തി (ഭാഗികമായി), കുടപ്പനക്കുന്ന് (ഭാഗികമായി).

4.കാലടി - (കാലടി സൗത്ത്- മരുതര, ഇളംതെങ്ങ്, പരപ്പച്ചൻവിള, കരിപ്ര, വിട്ടിയറ, കവലി ജംഗ്ഷൻ)

5.കുരിയാത്തി - (റൊട്ടിക്കട, കെ.എം. മാണി റോഡ്)

6.കുടപ്പനക്കുന്ന് - (ഹാർവിപുരം കോളനി)