covid-19

തിരുവനന്തപുരം:ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും പൊതുജനങ്ങൾക്ക് സ്വകാര്യ ലാബുകളിൽ കൊവിഡ് പരിശോധന നടത്താം.
പരിശോധന ആവശ്യമെന്ന് തോന്നുന്ന ആർക്കും അനുമതിയുള്ള സ്വകാര്യ ലാബുകളുടെ സേവനം ഉപയോഗിക്കാം. ആർടി പിസിആർ, സി ബി നാറ്റ്, ട്രൂ നാറ്റ്, റാപിഡ് ആന്റിജെൻ അസ്സേ പരിശോധനകൾക്കാണ് അനുമതി. നിരക്കുകൾ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വ്യവസ്ഥകൾ
*വാക്ക് ഇൻ' പരിശോധനയ്ക്കുള്ള സൗകര്യം

* സ്രവം ശേഖരിക്കാൻ വായു സഞ്ചാരമുള്ള കിയോസ്‌കുകൾ

. * പരിശോധന നടത്താനെത്തുന്നയാളുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും

പരിശോധനയ്ക്കുള്ള സമ്മതപത്രവും

. * പരിശോധനയ്ക്ക് മുന്നോടിയായി ബോധവത്കരണം

* രോഗം സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും വിവരം അറിയിക്കണം.

പരിശോധന
*ഫലം നെഗറ്റീവായാലും തുടർന്നും മാസ്‌ക് ഉപയോഗിക്കണം

* രോഗലക്ഷണവും, പരിശോധനാ ഫലം നെഗറ്റീവുമെങ്കിൽ വൈദ്യസഹായം തേടണം.

* രോഗം സ്ഥിരീകരിക്കുകയും ലക്ഷണമില്ലാതിരിക്കുകയും ചെയ്താൽ ദിശ ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടണം.

* വീട്ടിൽ നിരക്ഷണത്തിൽ കഴിയാനുള്ള സാധ്യത ചർച്ച ചെയ്യണം.

* ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവർക്ക് രോഗലക്ഷണമില്ലെങ്കിലും വീട്ടുനിരീക്ഷണം അനുവദിക്കില്ല.