കഴക്കൂട്ടം: കഠിനംകുളം ചേരമാൻതുരുത്ത് അബ്ദുൽ നസിമുദ്ദീന്റെ തൊഴുത്തിൽ നിന്ന് പോത്തിനെയും അയൽവാസിയായ ഷാഹുൽ ഹമീദിന്റെ പറമ്പിൽ നിന്നു കാളക്കുട്ടിയെയും മോഷ്ടിച്ച മാടൻവിള ചുരുട്ടയിൽ അഷ്കറിനെ (30) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മാടുകളെ ജന്മി മുക്കിൽ ഷഹയുടെ പറമ്പിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മാടുകൾ മോഷണം പോയത്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഠിനംകുളം ഐ.എസ്.എച്ച്.ഒ വിനേഷ് കുമാർ, സബ് ഇൻസ്പെക്ടർ രതീഷ് കുമാർ.ആർ, ജി.എസ്.ഐ കൃഷ്ണ പ്രസാദ്, എ.എസ്.ഐ രാജു, സി.പി.ഒ സജിൻ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രതിയെ റിമാൻഡു ചെയ്തു.