life-mission

തിരുവനന്തപുരം: ലൈഫ് മിഷനിൽ വീടിനായി അപേക്ഷിക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 27 വരെ നീട്ടി സർക്കാർ ഉത്തരവായി. നിലവിൽ ആഗസ്റ്റ് ഒന്നു മുതൽ 14 വരെയായിരുന്നു കാലാവധി.കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സമയം ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. www.life2020.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിലവിൽ 1.82 ലക്ഷം അപേക്ഷകളാണ് ഓൺലൈനായി ലഭിച്ചിട്ടുള്ളത്.