തിരുവനന്തപുരം: ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ മുൻപന്തിയിൽ എത്തിക്കാൻ വലിയ സ്വപ്നങ്ങൾകണ്ട മഹാനായിരുന്നു ഡോ. വിക്രം സാരാഭായിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അഭിപ്രായപ്പെട്ടു. ഡോ. വിക്രം സാരാഭായിയുടെ 101ാം ജന്മദിനത്തോടനുബന്ധിച്ച് ഡോ. വിക്രം സാരാഭായി അമിറ്റി സെന്ററും, വിക്രം ആർട്ട്സ് സൊസൈറ്റിയും (വികാസ്) സംയുക്തമായി സംഘടിപ്പിച്ച 'വിശ്വാസവും ശാസ്ത്രവും കൈകോർത്ത്' എന്ന അനുസ്മരണ പരിപാടിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഡോ. ശശിതരൂർ എം.പി, ഐ.എസ്.ആർ.ഒ മുൻചെയർമാൻ ജി. മാധവൻ നായർ, സി.ബി.സി.ഐ ലേബർകമ്മിഷൻ സെക്രട്ടറി മോൺ യൂജിൻ എച്ച്. പെരേര, ഡോ.എഡ്വേർഡ് എടേഴത്ത്, ഫാ. ലെനിൻ ഫെർണാണ്ടസ്, ഡോ. വിക്രം സാരാഭായി അമിറ്റി സെന്റർ കോഓർഡിനേറ്റർ ജോൺ വിനേഷ്യസ്, നവീൻ.എൻ, ക്ലമന്റ് ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു. വെർച്വൽ പരിപാടിയായാണ് അനുസ്മരണം സംഘടിപ്പിച്ചത്.