swapna-suresh

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ സർക്കാരിന്റെ രണ്ടേക്കറിൽ 140ഫ്ലാറ്റ് നിർമ്മിക്കാൻ കരാർ നൽകിയതിന് സ്വപ്നയ്ക്ക് കമ്മിഷൻ നൽകിയതായി യൂണിടാക് നിർമ്മാണക്കമ്പനിയുടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തി. എൻ.ഐ.എ മൊഴിരേഖപ്പെടുത്തി ലൈഫ് മിഷൻ കരാർ കിട്ടിയത് സന്ദീപ് വഴിയാണ്. അറബിയോട് സംസാരിച്ചു കരാർ ഉറപ്പിക്കാൻ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണ്. ഇതിനു പകരമായാണ് സ്വപ്ന കമ്മീഷൻ ആവശ്യപ്പെട്ടത്. പതിനെട്ടരക്കോടിയുടേതായിരുന്നു ലൈഫ് മിഷൻ കരാർ.. ഇതിൽ പതിനാലു കോടിയും കിട്ടിയതായി സന്തോഷ് വെളിപ്പടുത്തി.

സംസ്ഥാന സർക്കാരുമായോ ഉദ്യോഗസ്ഥരുമായോ ചർച്ചകളൊന്നും നടന്നിട്ടില്ല. വടക്കാഞ്ചേരി നഗരസഭ നൽകിയ ഭൂമിയിലാണ് റെഡ് ക്രസന്റ് എന്ന യുഎഇയിലെ സന്നദ്ധ സംഘടന വഴി ഫ്ളാ​റ്റ് നിർമ്മാണം നടക്കുന്നത്. കൊച്ചി ആസ്ഥാനമായ യൂണിടെക് ബിൽഡേഴ്സിനാണ് കോൺസുലേ​റ്റ് നിർമ്മാണ കരാർ നൽകിയിരുന്നത്. ലൈഫ് മിഷൻ സിഇഒയും കോൺസുലേ​റ്റ് ജനറലും ഒപ്പുവച്ച ധാരണ പത്റത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഭൂമിയിൽ നിർമ്മാണം നടക്കുന്നത്.

ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഉറപ്പിച്ചതിന് ഒരു കോടി കമ്മീഷൻ ലഭിച്ചെന്ന് സ്വപ്ന എൻഐഎക്ക് മൊഴി നൽകിയിരുന്നു. ഈ പണം ബാങ്ക് ലോക്കറിൽ നിന്നും കണ്ടെത്തുകയും ചെയ്തു. ഈ പദ്ധതിക്ക് സർക്കാർ നേരത്തേ13കോടിക്ക് ഭരണാനുമതി നൽകിയെന്ന വിവരവും പുറത്തായിട്ടുണ്ട്.

വടക്കാഞ്ചേരിയിലെ ഫ്ളാ​റ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സർക്കാർ ഭരണാനുമതി നൽകിയത്. ലൈഫ് മിഷന് കീഴിലെ പദ്ധതിയിൽ പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേ​റ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്ളാ​റ്റ് പദ്ധതി 20 കോടിയായി. യുണിടെക്കിന് നിർമ്മാണ ചുമതലയും നൽകി. ഇതുവഴിയാണ് സ്വപ്നക്ക് ഒരു കോടി രൂപ കമ്മീഷൻ കിട്ടിയത്.