തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായത്തിന് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്ളസ് വൺ അഡ്മിഷന് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 20 വരെ നീട്ടി. നിലവിൽ 14 നായിരുന്നു ഇത്. സംവരണത്തിന് അർഹരായ വിദ്യാർത്ഥികൾ വില്ലേജ് ആഫീസുകളിൽ നിന്ന് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതുസംബന്ധിച്ച ഉത്തരവും ഫോർമാറ്റും വില്ലേജ് ആഫീസുകൾക്ക് നൽകിയിട്ടുണ്ട്.