തിരുവനന്തപുരം: ഓണം പ്രമാണിച്ച് മുൻഗണനേതര (നീല, വെള്ള) വിഭാഗത്തിലെ എല്ലാ കാർഡുടമകൾക്കും ഇന്നു മുതൽ കിലോഗ്രാമിന് 15 രൂപ നിരക്കിൽ 10 കിലോഗ്രാം അരി വിതരണം ചെയ്യുമെന്ന് സിവിൽ സപ്ളൈസ് ഡയറക്ടർ അറിയിച്ചു. ഇതിൽ മൂന്നു കിലോഗ്രാമിൽ കൂടുതൽ പച്ചരി ഉൾപ്പെടുത്തരുതെന്ന് റേഷൻ കടക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. എ.എ.വൈ വിഭാഗത്തിനുള്ള ഓണക്കിറ്റ് വിതരണവും ഇന്ന് ആരംഭിക്കും. ആഗസ്റ്റ് 15ന് അവധിയായതിനാൽ 16 ഞായറാഴ്ച കടകൾ തുറക്കും.