nia

തിരുവനന്തപുരം: നയതന്ത്ര പാഴ്സലിന്റെ വിശദാംശം ആരാഞ്ഞ് എൻ.ഐ.എ വീണ്ടും സെക്രട്ടേറിയറ്റിൽ എത്തി സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ സുനിൽകുമാറിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

എൻ.ഐ.എ സെക്രട്ടേറിയറ്റിലെത്തുന്നത് രണ്ടാം തവണയാണ്. രണ്ടു വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ വന്നു തുടങ്ങിയ വിവരങ്ങൾ അറിയിക്കണം. രേഖകൾ കൈമാറാൻ നോട്ടീസും നൽകി. പാഴ്സലുകൾക്ക് നികുതി ഇളവ് നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള രേഖകൾ ഹാജരാക്കണം. നേരത്തെ സെക്രട്ടറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പൊതുഭരണവകുപ്പിലും അന്വേഷണ സംഘം എത്തിയിരുന്നു. ഇതുവരെ ദൃശ്യങ്ങൾ കൈമാറിയിട്ടില്ല.