arrest

നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രി വളപ്പിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നു പതിവായി പണം അപഹരിക്കുന്നയാളെ സെക്യൂരിറ്റി ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പെരിങ്ങമ്മല കരിമൺകോട് സ്വദേശിയായ 38 കാരനാണ് പിടിയിലായത്. വാഹനങ്ങളിൽ ഡാഷ് ബോക്സ് കുത്തി തുറന്നു മോഷണം പതിവാക്കിയ ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ആശുപത്രി അധികൃതർ ഏതാനും ദിവസം മുമ്പ് പൊലീസിന് കെെ മാറിയിരുന്നു. ഇന്നലെ രാവിലെ ആശുപത്രി കാന്റീനു മുന്നിൽ വച്ച് സെക്യൂരിറ്റി ജീവനക്കാരൻ എസ്.ഷമീർ, ആംബുലൻസ് ഡ്രെെവർ എ. അനീഷ് എന്നിവർ ചേർന്നാണ് യുവാവിനെ പിടികൂടി പൊലീസിൽ ഏല്പിച്ചത്.