മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്സിന് അഭിനന്ദനവുമായി ബോളിവുഡ് നടി അനുഷ്‌ക ശർമ. ചിത്രം വളരെ മനോഹരമാണെന്നും ഒപ്പം മനോഹരമായ സംവിധാനവും ബ്രില്യന്റ് കാസ്റ്റിംഗും ആണെന്നാണ് അനുഷ്ക ശർമ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ കുറിച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിന്റെ സംവിധായകൻ മധു സി. നാരായണനെ അനുഷ്‌ക സ്റ്റാറ്റസിൽ മെൻഷൻ ചെയ്തിട്ടുമുണ്ട്.കുമ്പളങ്ങി നൈറ്റ്സ് ആമസോൺ പ്രൈമിൽ റിലീസ് ചെയതിനു ശേഷമാണ് ചിത്രം ദേശീയ തലത്തിൽ പ്രശംസകൾ ഏറ്റു വാങ്ങുന്നത്. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേർന്ന് എഴുതി മധു സി. നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, അന്നാ ബെൻ, ഷെയിൻ നിഗം, ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരടങ്ങിയ സംഘമാണ് കുമ്പളങ്ങി നൈറ്റ്സ് നിർമ്മിച്ചത്.