prayaga

തമിഴിലും മലയാളത്തിലും ഒരുപോലെ നിറസാന്നിദ്ധ്യമായി മാറിയ പ്രയാഗമാർട്ടിൻ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. പ്രയാഗയുടെ പുതിയ വിശേഷങ്ങൾക്കായി കാത്തിരുന്ന ആരാധകർക്കായി തന്റെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം. ഏറ്റവും ഇഷ്ടപ്പെട്ട ഒരു നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് താരം. പേടി കാരണം മാറ്റിവച്ച ആഗ്രഹമാണ് ഈ ലോക്ക് ഡൗൺ കാലത്ത് താരം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. സ്ക്യൂബ ഡൈവിംഗ് നടത്തുകയെന്ന ആഗ്രഹം സഫലമായതിന്റെ ആവേശത്തിലാണ് പ്രയാഗ. ഒരു ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് പുതിയ വിജയം കൈവരിച്ചതിനെ കുറിച്ച് നടി പറയുന്നത്. പിറവത്തുള്ള ക്വാറിയായിരുന്നു സ്ക്യൂബ ഡൈവിംഗിനായി താരം തിരഞ്ഞെടുത്തത്. ഏറ്റവും അടുത്ത സുഹൃത്തായ വിവേക്, റിച്ചി, പ്രണവ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡൈവിംഗ് വിശേഷങ്ങൾ വളരെ ആവേശത്തോടെ പങ്കുവച്ചിരിക്കുകയാണ് താരം. "അണ്ടർ വാട്ടർ യാത്രയ്ക്ക് വേറെ ആര് വിളിച്ചാലും ഞാൻ പോകാറില്ല. പക്ഷെ വിവേക് ആയതു കൊണ്ട് രണ്ടും കല്പിച്ച് പോകുകയായിരുന്നു. ഡൈവിംഗ് മാസ്റ്ററാണ് വിവേക്.ആദ്യത്തെ കുറച്ച് ദിവസം ക്ലാസായിരുന്നു. വെള്ളത്തിൽ ഇറങ്ങേണ്ട രീതി, എന്തൊക്കെ സാധനങ്ങൾ വേണം എന്നൊക്കെ പറഞ്ഞ് മനസിലാക്കി തന്നു. ശേഷമാണ് സ്ക്യൂബ ഡൈവിംഗിനായി പോയത്. ക്വാറിയിൽ ഇറങ്ങി മൂന്ന് മീറ്റർ ആയപ്പോഴേയ്ക്കും ഞാൻ വല്ലാതെ പേടിച്ചു പേയി. ശ്വാസം കിട്ടാൻ വേണ്ടിയുള്ള പൈപ്പ് വലിച്ച് എറിഞ്ഞ് മുകളിലേക്ക് വന്നു. നീന്തി മുകളിൽ എത്തിയപ്പോൾ വിവേക് എന്നെ വഴക്ക് പറഞ്ഞു. അഞ്ചാമത്തെ ശ്രമത്തിലാണ് ഞാൻ വെള്ളത്തിനടിയിൽ എത്തിയത്. എല്ലാവരും 12 മീറ്ററോളം പോയി. ഞാൻ 6 മീറ്റർ എത്തിയപ്പോൾ തന്നെ ഹാപ്പിയായി."

ശരിക്കും മറ്റൊരു ലോകത്ത് എത്തിയ അവസ്ഥയിലായിരുന്നുവെന്ന് പറഞ്ഞ താരം ഒരുപാട് സംസാരിക്കുന്ന ആളായിട്ടും ആ നിശബ്ദതയിൽ തനിക്ക് മാത്രം അറിയാവുന്ന തന്റെ ഏറ്റവും പ്രിയപ്പെട്ട വെർഷനായി മാറുകയായിരുന്നുവെന്നും താരം പറയുന്നു. വെള്ളത്തിന്റെ ആഴം അറിയാനുള്ള ആഗ്രഹമായിരുന്നു, അത് പൂർണമായും സാധിച്ചു. വീട്ടിൽ ആരോടും പറയാതെയാണ് ഞങ്ങൾ പോയത്. അച്ഛനോട് ഈ കാര്യം പറഞ്ഞപ്പോൾ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അഭിനന്ദിച്ചു. എന്നാൽ ക്വാറിയിലെ ചിത്രങ്ങൾ കണ്ടപ്പോൾ അമ്മ ആകെ പേടിച്ച് വല്ലാതെ യായി.ബൗളിലെ മീനിനെ പോലെയായിരുന്ന ജീവിതം ലോക്ക് ഡൗണിൽ കുറച്ചുകൂടി ഓപ്പണായതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. സ്ക്യൂബ ഡൈവിംഗിലേക്ക് എത്തിച്ച വിവേക് സംവിധാനം ചെയ്യുന്ന ഒരു ചെറിയ സിനിമ ഒരുങ്ങുന്നുണ്ട്. ആ ഡൈവിംഗ് എക്സ്പീരിയൻസിലേക്ക് പോയതുപോലും ഈ സിനിമയ്ക്കു വേണ്ടിയുള്ളൊരു മൂഡിനായിരുന്നു. പിന്നീടുള്ളൊരു സിനിമയും വലിയയൊരു പ്രതീക്ഷയാണ്. കഴിഞ്ഞ കുറേ കാലമായി കാത്തിരുന്നു പോലയൊരു കഥാപാത്രം തനിക്ക് കിട്ടിയിട്ടുണ്ടെന്നും പ്രയാഗ വ്യക്തമാക്കുന്നു.