കള്ളിക്കാട്:കള്ളിക്കാട് ഗ്രാമ പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച 100പേരിൽ 78പേർ രോഗവിമുക്തരായി. സർക്കാർ നിർദേശപ്രകാരം കഴിഞ്ഞ മൂന്ന് മാസമായി കിക്മ കോളേജിൽ പ്രവർത്തിക്കുന്ന നിരീക്ഷണകേന്ദ്രത്തിന് പുറമെ 100പേർക്ക് കൊവിഡ് ചികിത്സ നടത്തുന്നതിന് നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സാകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ലോക്ക് ഡൗൺ പൂർണ്ണമായും പിൻവലിക്കാതെ പൊലീസ്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശ പ്രകാരം 19വരെ ചെറിയ ഇളവുകൾ വരുത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.അജിത അറിയിച്ചു.നിയന്ത്രണങ്ങളോടെ യാത്ര സൗകര്യം അനുവദിക്കും.അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ വൈകിട്ട് 5മണി വരെയും മറ്റുള്ള വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും ഉച്ചക്ക് 2മണി വരെയും തുറന്നു പ്രവർത്തിപ്പിക്കാം.