ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ ഇന്നലെ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഓഫീസ് വാർഡ് -14,​ മണലി -5,​ ചാമവിള -2 എന്നിങ്ങനെയാണ് കണക്ക്.ബാലരാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം 70 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ 19 പേരുടെ ഫലം പോസിറ്റീവായി.അല്ലാതെ നടത്തിയതിൽ രണ്ട് പേർക്ക് കൊവിഡ് പിടിപെട്ടു.ഇതുവരെ 100 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 51 പേർക്ക് പേർക്ക് ഫലം നെഗറ്റീവ് ആയിട്ടുണ്ട്. 48 പേർ ചികിത്സയിലാണ്.ഒരാൾക്ക് മരണം സംഭവിച്ചു.കൊവിഡ് സ്ഥിരീകരിക്കാത്ത തലയൽ,​ ടൗൺ,​ ഇടമനക്കുഴി എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.പനയറക്കുന്ന്,​ ചാമവിള,​ മണലി എന്നീ വാർഡുകളിൽ കണ്ടെയ്ൻമെന്റ് സോൺ തുടരുകയാണ്. കഴിഞ്ഞ ദിവസം ഓഫീസ് വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി.