onakit

വർക്കല:ഓണം പ്രമാണിച്ച് ഓണക്കിറ്റിന്റെ വിതരണം ആരംഭിച്ചു.വർക്കല റെയിൽവെ ഗേറ്റിനു സമീപമുളള എആർഡി 4-ാം നമ്പർ റേഷൻകടയിൽ അഡ്വ.വി.ജോയി എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചസാര,ഗോതമ്പ്നുറുക്ക്,പയർ,ശർക്കര,പർപ്പടകം, ബർമ്മസിലി,വെളിച്ചെണ്ണ,മഞ്ഞപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, സാമ്പാർപൊടി എന്നീ 11 ഇനം സാധനങ്ങളാണ് കിറ്റിലുളളത്. വർക്കല താലൂക്കിൽ എഎവൈ വിഭാഗത്തിൽ 4522 കുടുംബങ്ങൾക്കും ബിപിഎൽ വിഭാഗത്തിൽ 33395 കുടുംബങ്ങൾക്കും സംസ്ഥാന സബ്സിഡി വിഭാഗത്തിൽ 17014 കുടുംബങ്ങൾക്കും പൊതുവിഭാഗത്തിൽ 20699 കുടുംബങ്ങൾക്കും ഉൾപെടെ 75630 കുടുംബങ്ങൾക്ക് ഓണക്കിറ്റ് ലഭിക്കും. ഉദ്ഘാടനചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, വൈസ് ചെയർമാൻ എസ്.അനിജോ, താലൂക്ക് സപ്ലൈഓഫീസർ രാജീവ്, റേഷൻകട ലൈസൻസി ഷീല.ഡി തുടങ്ങിയവർ സംബന്ധിച്ചു.