വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കന്യാകുമാരി ജില്ലയിലെ മാങ്കോട് സ്വദേശിയാണ്.പനച്ചമൂട് വാർഡിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ.ഇതിൽ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരും ഉൾപ്പെടും. ഇവിടുത്തെ ഒരു ജീവനക്കാരിക്ക് നേരത്തേ കൊവിഡ് പോസിറ്റീവായിരുന്നു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ മൂന്നുപേർക്കാണ് കാരക്കോണത്ത് നടത്തിയ പരിശോധനയിൽ പോസ്റ്റീവായത്. കുന്നത്തുകാൽ സ്വദേശിയായ 56 ദിവസം പ്രായമുള്ള ഒരു കുഞ്ഞും ഇതിൽ ഉൾപ്പെടും.ഒറ്റശേഖരമഗംലം ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു.