പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വരുന്ന ആന്റിുജൻ ടെസ്റ്റിൽ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 11 ആയി.ഇന്നലെ നടന്ന ടെസ്റ്റിൽ 6 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു.ഇന്നലെ 124 പേരെയാണ് ടെസ്റ്റിന് വിധേയമാക്കിയത്.പ്ലാവറ ഓച്ചിറ ട്രേഡേഴ്സിലെ ജീവനക്കാരും,ലോഡിംഗ് തൊഴിലാളികളും, ഉടമക്കും കുടുംബത്തിനു മാണ് രോഗബാധ.ഇന്നലെ നന്ദിയോട് ഗ്രീൻ ആഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്ത്വത്തിൽ നടന്ന അവലോകന യോഗത്തിനു ശേഷം പാലോട് സർക്കാർ ആശുപത്രിയിൽ നടന്നിരുന്ന ആന്റിജൻ ടെസ്റ്റ് ഇനി മുതൽ നന്ദിയോട് ഗ്രീൻ ആഡിറ്റോറിയത്തിൽ നടക്കും.രോഗലക്ഷണമുള്ളവർക്ക് സ്രവ പരിശോധനക്കായി 5000 കിറ്റുകൾ ജില്ലാ പഞ്ചായത്ത് എത്തിച്ചിട്ടുണ്ട്.സൗജന്യമായാണ് ടെസ്റ്റുകൾ നടത്തുന്നത്.പെരിങ്ങമ്മല പഞ്ചായത്തിലെ രോഗികളുടെ എണ്ണം നിലവിൽ 9 ആണ്.