കല്ലമ്പലം:കൊവിഡ് ബാധിച്ച് മരിച്ച ഒറ്റൂർ മൂങ്ങോട് അങ്ങാടികുന്ന് വീട്ടിൽ ചെല്ലയ്യൻ ചെട്ടിയാരെ (71) സംസ്കരിച്ചു. ഡയാലിസിസിന് വിധേയനായ ചെല്ലയ്യന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 8 ന് മരിച്ചു. പ്രോട്ടോക്കോൾ പ്രകാരം മറവ് ചെയ്യാൻ സൗകര്യമില്ലാതെ വിഷമത്തിലായ കുടുംബത്തെ സഹായിക്കാൻ ബി.സത്യൻ എം.എൽ.എ മുൻകൈയെടുത്ത് തിരുവനന്തപുരം മേയറെയും, സെക്രട്ടറിയെയും, മെഡിക്കൽ സൂപ്രണ്ടിനെയും വിവരമറിയിച്ചു. വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു. ചിലവായ 3000 രൂപ ഒറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി. കാന്തിലാൽ നൽകി.