photo

നെടുമങ്ങാട് : കൃഷി വകുപ്പ് ഡയറക്ടർ ഡോ.കെ.വാസുകി ആനാട്ടെ കർഷകച്ചന്ത സന്ദർശിച്ച് മാതൃകാ കർഷകരെ അനുമോദിച്ചു. കർഷകർ വില നിശ്ചയിച്ച് ഉല്പന്നം ലേലം നടത്തി വില്പന്ന നടത്തുന്ന ആനാട് ചന്ത നല്ല മാതൃകയാണെന്ന് കൃഷി ഡയറക്ടർ പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് കർഷകച്ചന്തയുടെയും ഇക്കോഷോപ്പിന്റെയും പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാതൃകാ കർഷകൻ പുഷ്കരപിള്ള വാഴക്കുല ഓണ സമ്മാനമായി ഡയറക്ടർക്ക് നൽകി. ഏഴേക്കറിലെ സമ്മിശ്ര കൃഷി ചെയ്ത് കന്നി വിളവുമായെത്തിയ ബി.ടെക് ബിരുദധാരി വേട്ടമ്പള്ളി രാംകുമാറിനെയും സഹോദരൻ ശ്രീകുമാറിനെയും പ്രത്യേകം അഭിനന്ദിച്ചു.പെരിങ്ങാവിൽ പാരമ്പര്യ കർഷകർ ശശിധരനും ജിനുവും ആറേക്കറിൽ ചെയ്തു വരുന്ന ഓണകൃഷിയുടെ വിളവെടുപ്പും നിർവഹിച്ചു.നെടുമങ്ങാട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ പ്രേമവല്ലി, കൃഷി ഓഫീസർ എസ്.ജയകുമാർ, മെമ്പർമാരായ ജയചന്ദ്രൻ. സിന്ധു, മാർക്കറ്റിംഗ് ഡയറക്ടർ രജിത, വികസന സമിതി അംഗങ്ങളായ ആർ.അജയകുമാർ, ഗോപകുമാർ, കർഷകചന്ത കോ-ഓർഡിനേറ്റർ ആൽബർട്ട്, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.