chunakkara-ramankutty

തിരുവനന്തപുരം: എന്നെന്നും ആസ്വദിക്കാൻ കഴിയുന്ന നിരവധി സിനിമ,​ നാടക,​ ഭക്തി,​ ലളിതഗാനങ്ങൾ മലയാളത്തിന് നൽകിയ ഗാനരചയിതാവും കവിയുമായ ചുനക്കര രാമൻ കുട്ടിക്ക് (84) വിട. ബുധനാഴ്ച രാത്രി 11ന് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച അദ്ദേഹത്തിന്റെ മൃദേഹം ഇന്നലെ രാവിലെ 10ന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌ക്കരിച്ചു.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്നലെ രാവിലെ തിരുമലയിലെ വീടായ രേണുക നിവാസിൽ ഒരു മണിക്കൂർ മാത്രമായിരുന്നു പ്രിയപ്പെട്ടവർക്കായുള്ള പൊതുദർശനം. ഒ. രാജഗോപാൽ എം.എൽ.എ, മേയർ കെ. ശ്രീകുമാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. സംസ്‌ക്കാര കർമ്മത്തിൽ സഹോദര പുത്രൻ ഗോപി കരിമുളയ്ക്കൽ ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.