sd

വർക്കല: യു.എ.ഇയിലെ ഗ്രീൻ ഐഡിയ കൺസ്ട്രക്ഷൻ കമ്പനിയുടെ കേരള ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ അഞ്ഞൂറോളം ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ ഓട്ടോ യാത്രക്കാർക്ക് പ്രതിരോധ നടപടികളുടെ ഭാഗമായി ഓട്ടോറിക്ഷയ്ക്കുള്ളിൽ പ്രതിരോധ കവചത്തിനുള്ള പ്ലാസ്റ്റിക് ഫീൽഡ് കിറ്റ് നൽകി.

വിതരണോദ്ഘാടനം പാലച്ചിറ ഓട്ടോ സ്റ്റാൻഡിൽ മുൻ എം.എൽ.എ വർക്കല കഹാർ നിർവഹിച്ചു. ഗ്രീൻ ഐഡിയ കമ്പനി മാനേജിംഗ് ഡയറക്ടേഴ്സ് പാർട്ണർ എ.എം. ആസാദ് കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ഓട്ടോ തൊഴിലാളികളായ ഷൈജു, അഫ്സൽ, നാദിർഷ, ഷബീർ, അൻവർ, കബീർ തുടങ്ങിയവർ പങ്കെടുത്തു.