നെടുമങ്ങാട് : ആനാട് ബഡ്സ് സ്ക്കൂളിൽ നടത്തിയ അടിയന്തര റാപ്പിഡ് ടെസ്റ്റിൽ 2 പേർ പോസിറ്റീവായി. മണലിവിളയിൽ കഴിഞ്ഞദിവസം പോസിറ്റീവായ യുവാവിന്റെ സഹോദരൻ,ചുള്ളിമാനൂർ ടോൾ ജംഗ്ഷനിൽ പ്രൊഫഷണൽ സ്റ്റോർ നടത്തുന്ന വീട്ടമ്മ എന്നിവർക്കാണ്കൊവിഡ് സ്ഥിരീകരിച്ചത്.ആനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.മനോജ് കുമാറിനെ താലൂക്ക്തല കൊവിഡ് സർവലൻസ് ഓഫീസറായി കളക്ടർ നിയമിച്ചതായും ആനാട് കസ്തൂർബാ അംഗൻവാടിയിൽ ഓഫീസ് ആരംഭിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.