police

പാറശാല: പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാല് പൊതുസ്ഥലങ്ങളിൽ കൊവിഡ് പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.ഐ എം.ആർ. പ്രദീപ് കൊവിഡ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് ബോധവത്കരണ ക്ലാസും നടന്നു.

പ്രദേശത്തെ കച്ചവടക്കാർ, ഡ്രൈവർമാർ തുടങ്ങിയവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പൊലീസ് ഓഫീസർമാരായ വി. ഉണ്ണികൃഷ്ണൻ, എൻ. ജസ്റ്റിൻ, അദ്ധ്യാപക പരിശീലകൻ ആർ.എസ്. ബൈജുകുമാർ തുടങ്ങിയവർ പങ്കെടുത്തു. പൊഴിയൂർ മേഖലയിലെ എല്ലാ ജംഗ്ഷനുകളും കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.