ബാലരാമപുരം: ബാലരാമപുരത്ത് ഉപാധികളോടെ കടകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി. വ്യാപാരിവ്യവസായി ഏകോപന സമിതി,​വ്യാപാരി വ്യവസായി സമിതി,​ ബാലരാമപുരം പഞ്ചായത്ത്,പൊലീസ് എന്നിവരുടെ നേത്യത്വത്തിൽ നടന്ന സായാഹ്ന ചർച്ചയിലാണ് ബാലരാമപുരത്ത് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്. രാവിലെ 7 മുതൽ വൈകിട്ട് 4 മണി വരെയാണ് പ്രവർത്തന സമയം.വിഴിഞ്ഞം കാട്ടാക്കട റോഡിലേയും തിരുവനന്തപുരം നെയ്യാറ്റിൻകര റോഡിലേയും കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും.വരും ദിവസങ്ങളിൽ ഒന്നിടവിട്ട് മറുഭാഗത്തെ കടകൾ തുറക്കും.നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ,​ ബാലരാമപുരം സി.ഐ.ജി.ബിനു,​ എസ്.ഐ വിനോദ് കുമാർ, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി​ ,​വ്യാപാരി വ്യവയായി ഏകോപനസമിതി പ്രസിഡന്റ് ഇ.എം.ബഷീർ,​ ജനറൽ സെക്രട്ടറി രത്നകല രത്നാകരൻ, എ.എം.സുധീർ,​ വ്യാപാരി വ്യവസായി സമിതി നേതാക്കളായ എം.ബാബുജാൻ. സുരേഷ് ചന്ദ്രൻ​ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.