ബാലരാമപുരം: ബാലരാമപുരത്തെ വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡപ്രകാരം തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേത്യത്വത്തിൽ ഉപവാസം സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി എം.ബാബുജാൻ ഉദാഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഷേയ്ഖ് മുഹയുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആൻസലൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി, ഏര്യാ സെക്രട്ടറി സുരേഷ് ചന്ദ്രൻ, എ.നാസിമുദ്ദീൻ, നേമം സതീഷ്, അബ്ദുൽ സലാം, സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി എസ്.രാജശേഖരൻ സ്വാഗതവും എ.സലീം നന്ദിയും പറഞ്ഞു.