പാറശാല:കൊവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന നെയ്യാറ്റിൻകര മണ്ഡലത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനായി കെ.ആൻസലൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 2000 ആന്റിജൻ കിറ്റുകൾ ലഭ്യമാക്കി. നേരത്തെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 1000 ആന്റിജൻ ടെസ്റ്റ് കിറ്റുകൾക്ക് പുറമെയാണിത്. പ്രദേശങ്ങിൽ അണുനശീകരണം നടത്തുന്നതിനായുള്ള സ്പ്രേയറുകൾ, ഇൻഫ്രാ റെഡ് തെർമോമീറ്ററുകൾ എന്നിവ അടുത്ത ആഴ്ച്ച വിതരണം ചെയ്യുന്നതാണെന്ന് എം.എൽ.എ അറിയിച്ചു.നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ കൊവിഡ് പ്രതിരോധത്തിന്റെ താലൂക്ക് കോഓർഡിനേറ്റർ ഡോ.ജവഹർ, ആർ.എം.ഒ എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റു വാങ്ങി.