covid

തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്‌റ്റംബറോടെ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മുന്നറിയിപ്പ് നൽകി. അടുത്തമാസം പ്രതിദിന രോഗികൾ 10,000 മുതൽ 20,000 വരെ ആകാമെന്നാണ് വിദഗ്ദ്ധ അഭിപ്രായം. ഇതനുസരിച്ച് മരണവും കൂടും. അതിനാൽ പ്രതിരോധം ശക്തമാക്കി ആസന്നമായ പ്രതിസന്ധിയെ ഒറ്റക്കട്ടായി അതിജീവിക്കാനാണ് കൊവിഡ് ബ്രിഗേഡ് എന്ന ആശയത്തിന് സർക്കാർ രൂപം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കാനാണ് കൊവിഡ് ബ്രിഗേഡ്. മോഡേൺ മെഡിസിൻ, ആയുർവേദ, ഡെന്റൽ, ഹോമിയോ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എം.എസ്.ഡബ്ല്യു., എം.ബി.എ., എം.എസ്‌സി., എം.എച്ച്.എ. ബിരുദധാരികൾ സന്നദ്ധ സേവകർ തുടങ്ങിയവരെയെല്ലാം ഉൾപ്പെടുത്തിയാണ് കൊവിഡ് ബ്രിഗേഡ് എന്ന സാമൂഹ്യ സേന രൂപീകരിക്കുന്നത്. ഇതിൽ ചേരാൻ ഈ രംഗത്തുള്ളവർ തയ്യാറാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.