തിരുവനന്തപുരം : കളരിപ്പണിക്കർ ഗണക കണിശ സഭയുടെ (കെ.ജി.കെ.എസ്) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വെർച്വൽ സംഗമം നാളെ (15) നടക്കും. വൈകിട്ട് 3ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പരിപാടി ഓൺലൈനായി നടത്തുന്നത്. ഡോ.പാച്ചല്ലൂർ അശോകൻ അദ്ധ്യക്ഷത വഹിക്കും. സംഘടനാ നേതാക്കളായ പി.കെ.ബാലസുബ്രഹ്മണ്യം, ആർ.എസ്.സഞ്ജീവ് കുമാർ, കെ.ജി.പ്രഭാകരൻ, പെരുങ്കടവിള വിജയകുമാർ, കെ.ഹരിക്കുട്ടൻ, സ്ഥാനത്ത് രജി, പുനലൂർ ചന്ദ്രബോസ്, സി.കെ.സതീഷ്‌കുമാർ തുടങ്ങിയവർ സംസാരിക്കും.