കോവളം: ലോക യുവജന ദിനത്തോടനുബന്ധിച്ച് അദാനി ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി മത്സര പരീക്ഷാ പരിശീലന പരിപാടി തുടങ്ങി. ഓൺലൈനായി നടത്തുന്ന പരിശീലന പരിപാടി ഡോ. ശശി തരൂർ എം.പി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു.

വളർച്ചയോടൊപ്പം നന്മയും എന്ന മുദ്രാവാക്യമുയർത്തി അദാനി ഗ്രൂപ്പ് നടത്തുന്ന സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങൾ രാഷ്ട്ര പുനർനിർമ്മാണത്തിന് വലിയ മുതൽക്കൂട്ടാണെന്നും യുവജനങ്ങളിൽ മത്സരശേഷി വർദ്ധിപ്പിച്ച് തൊഴിൽ യോഗ്യരാക്കുന്ന ഈ പദ്ധതി ഇന്ത്യയുടെ വളർച്ചയ്ക്ക് വേഗം നൽകുമെന്നും ശശി തരൂർ പറഞ്ഞു. തുറമുഖ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് ഝാ അദ്ധ്യക്ഷത വഹിച്ചു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും യുണൈറ്റഡ് നേഷൻസ് ഓഫീഷ്യലുമായ എം.പി. ജോസഫ്, മുൻ ഐ.എ.എസ് ഓഫീസർമാരും അദാനി ഗ്രൂപ്പിന്റെ വിവിധ ഡിവിഷനുകളുടെ ഡയറക്ടർമാരുമായ പി.എൻ. റോയ് ചൗധരി, വസന്ത് ഗദ്വി, സാമൂഹ്യ പ്രതിബദ്ധതാ വിഭാഗം ദക്ഷിണേന്ത്യ മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു