പഴയങ്ങാടി: ആക്സിസ് ബാങ്ക് പഴയങ്ങാടി ബ്രാഞ്ചിൽ നിക്ഷേപിച്ച 21,500 രൂപയുടെ കള്ളനോട്ടുകൾ പിടികൂടി. കഴിഞ്ഞ മാസം 25 ാം തീയതി കാഷ് ഡെപ്പോസിറ്റ് മെഷീനിൽ അഞ്ഞൂറ് രൂപയുടെ 43 വ്യാജനോട്ടുകൾ നിക്ഷേപിച്ചിരിക്കുന്നതായാണ് തെളിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ബാങ്ക് നോട്ടുകൾ പരിശോധിച്ചത്. കർണാടകയിലെ തുഷാർ നഗറിലെ ഒരു സ്ത്രീയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് മാസ്ക് ധരിച്ചെത്തിയ യുവാവ് നിക്ഷേപം നടത്തിയത്. യുവാവിന്റെ സിസി ടിവി ദൃശ്യം ശേഖരിച്ചു. ബാങ്ക് മാനേജരുടെ പരാതി പ്രകാരം പഴയങ്ങാടി പൊലീസ് കേസെടുത്ത് യുവാവിനെ കണ്ടെത്തുവാനുള്ള ശ്രമം തുടങ്ങി.