തിരുവനന്തപുരം : കൊവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് മത്സ്യക്കച്ചവടം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ്‌സോണായ കുമരിചന്തയിൽ നിന്ന് പൂന്തുറ ഭാഗത്തേക്ക് കച്ചവടത്തിനായി കൊണ്ടുവന്ന മത്സ്യവാഹനവും കച്ചവടക്കാരനെയും പൂന്തുറ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ്‌സോണിൽ നിന്ന് യാതൊരു കാരണവശാലും മത്സ്യവും മറ്റു സാധനങ്ങളും പുറത്തുകൊണ്ടുവന്ന് വില്പന നടത്താൻ പാടില്ല എന്ന നിർദ്ദേശം ലംഘിച്ചതിനെ തുടർന്നാണ് നടപടി. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തവരെ കണ്ടെത്താനായി സിറ്റിപൊലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ ഇന്നലെ 357പേരെ പിടികൂടി 58700 രൂപ പിഴ ഈടക്കിയതായി കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.