gol

കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നായി 26.6 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. പുലർച്ചെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിലാണ് മൂന്നു യാത്രക്കാരുമെത്തിയത്. യാത്രക്കാരനിൽ നിന്നു 336 ഗ്രാം സ്വർണ മിശ്രിതം പിടിച്ചു. ധരിച്ചിരുന്ന സോക്സിനുള്ളിൽ മിശ്രിത രൂപത്തിലാക്കിയായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് 14.1 ലക്ഷം വില വരും. രണ്ടു വനിതാ യാത്രക്കാരിൽ നിന്നായി 230 ഗ്രാം സ്വർണവും പിടികൂടി. ഇവർ സ്വർണം കഴുത്തിൽ ആഭരണമായി അണിഞ്ഞു വരികയായിരുന്നു. ഇതിന് 12.5 ലക്ഷം രൂപ വിലവരും.