കൊച്ചി: ലോഡ്ജ് മുറിയിൽ ലൈംഗികബന്ധത്തിനിടെ കാമുകി മരിച്ചതോടെ മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. ബുധനാഴ്ച രണ്ടു മണിയോടെ എറണാകുളത്താണ് സംഭവം.
പൊലീസ് പറയുന്നത്: വാട്സ് ആപ്പ് ഗ്രൂപ്പു വഴി പരിചയത്തിലായ എഴുപുന്ന സ്വദേശിനിയായ 19 കാരിയും ഞാറയ്ക്കൽ സ്വദേശിയായ 23 കാരനും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ രാവിലെ 11 മണിയോടെ മുറിയെടുത്തു. എറണാകുളത്തെ ഒരു സ്ഥാപനത്തിൽ ഇന്റർവ്യൂ എന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്നിറങ്ങിയത്. ശാരീരിക ബന്ധത്തിനിടയിൽ രക്തം വാർന്നെങ്കിലും സ്വാഭാവികമെന്ന് കരുതി കാര്യമാക്കിയില്ല. എന്നാൽ ആരോഗ്യസ്ഥിതി കുറഞ്ഞ പെൺകുട്ടി പെട്ടെന്ന് ബോധരഹിതയായി. യുവാവ് ചില സുഹൃത്തുക്കളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു. ഇതോടെ യുവാവ് മുങ്ങി. ലോഡ്ജിൽ കൊടുത്ത തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ പിന്നീട് യുവാവിനെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.