onam

കിളിമാനൂർ: ഓണക്കിറ്റ് വിതരണം പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം തട്ടത്തുമലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ജി.എൽ. അജീഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ എസ്. യഹിയ, എം. മനോജ്, സപ്ളേകോ മനേജർ അമ്പിളി, പി. റോയി, അനിൽകുമാർ എന്നിവർ സംസാരിച്ചു. കിളിമാനൂർ സപ്ളേകോ സൂപ്പർ മാർക്കറ്റിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ തയ്യാറാക്കിയ കിറ്റ് പയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ വിവിധ റേഷൻ കടകളിലൂടെയാണ് വിതരണം ചെയ്യുന്നത്.