suresh-nirvahikkunnu

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തെട്ടാംമൈൽ വാർഡിലെ വെട്ടിയറയിൽ അഞ്ചു മക്കളടങ്ങുന്ന ചെണ്ടകലാകാരൻ പ്രഭാകരന്റെ കുടുംബത്തിന് ഏറെ നാളായി മണ്ണെണ്ണ വിളക്കായിരുന്നു ആശ്രയം. പ്രഭാകരന്റെ മൂന്നാമത്തെ മകൾ അലീന ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയിരുന്നു. ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയ വാർഡ്‌ മെമ്പർ യമുനാ ബിജു തന്റെ ഓണറേറിയം പൂർണമായും ഉപയോഗപ്പെടുത്തി കല്ലമ്പലം കെ.എസ്.ഇ.ബി ഓഫീസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുടുംബത്തിന് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് വൈദ്യുതി കണക്ഷൻ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയും ഉന്നത വിജയം നേടിയ അലീനയെ അനുമോദിക്കുകയും ചെയ്തു. വാർഡ്‌ മെമ്പർ യമുനാബിജു, ബി.ജെ.പി വർക്കല മണ്ഡലം ജനറൽസെക്രട്ടറി സജി.പി.മുല്ലനല്ലൂർ, വൈസ് പ്രസിഡന്റ് ബിജു പൈവേലിക്കോണം, ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മുല്ലനല്ലൂർ, മഹിളാ മോർച്ചാ മണ്ഡലം പ്രസിഡന്റ് ജലജാദാസ്, ചാവർകോട് വാർഡ്‌ അംഗം സുനിതാപ്രകാശ്, ബി.ജെ.പി പഞ്ചായത്ത് ജനറൽസെക്രട്ടറി അശോകൻ, അരുൺ, ദീപു തുടങ്ങിയവർ പങ്കെടുത്തു.