i

തിരുവനന്തപുരം: 'ജാൻസേ പ്യാരാ ദേശ് ഹമാരാ, ഉയിരിനെക്കാളും ദേശത്തെ സ്നേഹിക്കുന്നു... പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ രമേശ് നാരായൺ കുടുംബസമേതം ഒരുക്കിയ ഗാനം സ്വാതന്ത്ര്യദിനമായ ഇന്ന് നമുക്കു മുന്നിലെത്തും. ആൽബത്തിന്റെ വീഡിയോയും ഓഡിയോയുമുണ്ട്.

ഈ കൊവിഡ് കാലത്ത് തിരുവനന്തപുരം തമലത്തെ 'ജസ്‌രംഗി'യിൽ പിറവിയെടുത്തതാണ് ഗാനം. വീടിനു പുറത്തു പോകാതെയായിരുന്നു റെക്കാഡിംഗും ചിത്രീകരണവും രമേശ് പൂർത്തിയാക്കിയത്. ഭാര്യ: ഹേമ,​ മക്കളായ മധുവന്ദി,​ മധുശ്രീ എന്നിവരും ഗാനാലാപനത്തിലും ചിത്രീകരണത്തിലും പങ്കാളികളായി.

തന്റെ ശിഷ്യനും പ്രശസ്ത ഹിന്ദുസ്ഥാനി,​ ഗസൽ ഗാനരചയിതാവുമായ വിജയ് സുർസേനയുടെ വരികൾക്ക് മഴയുടെ പശ്ചാത്തലത്തിൽ ഈണം ചേർക്കുകയായിരുന്നു. മ്യൂസിക് 24 സെവൻ എന്ന സംഗീത കമ്പനിയാണ് ദേശവ്യാപകമായി ലോഞ്ച് ചെയ്യുന്നത്.