behra

തിരുവനന്തപുരം: മലപ്പുറം കളക്ടർക്കും പൊലീസ് സൂപ്രണ്ടിനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കരിപ്പൂർ വിമാന ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഡി.ജി.പി മലപ്പുറത്തെത്തി ഇരുവരുമായും കൂടികാഴ്ച നടത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിന് പിന്നാലെ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയിരുന്നു.