തിരുവനന്തപുരം:വെമ്പായം ഗ്രാമപഞ്ചായത്തിലെ കുറ്റിയാണി, അയിരൂപ്പാറ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി കളക്ടർ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു.അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള,കൊളിച്ചിറ, അഴൂർ എൽ.പി.എസ്,കരവാരം ഗ്രാമപഞ്ചായത്തിലെ മുടയോട്ടുകോണം(നെല്ലിക്കുന്ന് പ്രദേശം),തിരുപുറം ഗ്രാമപഞ്ചായത്തിലെ ഇരുവയ്‌ക്കോണം,കുമിളി, മാണിക്കൽ ഗ്രാമപഞ്ചായത്തിലെ പൂലൻതറ,ശാന്തിഗിരി, തീപ്പുകൽ,ഇടവ ഗ്രാമപഞ്ചായത്തിലെ അംബേദ്കർ (തോട്ടുമുഖം പ്രദേശം),മടവൂർ ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡ്,തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ കുര്യാത്തി വാർഡ്,എം.എസ്.കെ നഗർ, ശിങ്കാരത്തോപ്പ് കോളനി,കാഞ്ഞിരംപാറ വി.കെ.പി നഗർ കോളനി,വഞ്ചിയൂർ അംബുജവിലാസം റോഡിലെ ലുക്ക്സ് ലെയിൻ എന്നീ പ്രദേശങ്ങളെയും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.