priya

ക്യാരക്ടർ വേഷങ്ങളിലും അതീവ ഗ്ലാമർ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ നടിയാണ് പ്രിയാമണി. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രീതി നേടിയ താരം സിനിമാ താരങ്ങളുടെ ക്രിക്കറ്റ് പരമ്പരയായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അബാസിഡർ കൂടിയാണ്. സി.സി.എൽ പാർട്ടിക്കിടയിൽ പ്രിയ ഒരാളെ തല്ലിയെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. അതിന് മറുപടി നൽകുകയാണ് പ്രിയ ഇപ്പോൾ. അങ്ങനെ ഒരു വാർത്ത പ്രചരിച്ചെങ്കിലും അതിൽ മുഴുവനായി സത്യമില്ലന്നാണ് താരം പറയുന്നത്. പാർട്ടിക്കിടയിൽ തന്റെ ജീൻസിന്റെ പോക്കറ്റിൽ ഇട്ടിരുന്ന ഫോൺ ആരോ അടിച്ചു മാറ്റിയപ്പോൾ ഹോട്ടലിലൊക്കെ ആ ഫോൺ തിരഞ്ഞു നടന്നപ്പോൾ അവിടത്തെ ജീവനക്കാരും തന്നെ സഹായിച്ചു. ഒടുവിൽ ഫോൺ എടുത്തയാൾ തന്നോട് വന്ന് കാര്യം പറഞ്ഞപ്പോൾ അയാളോട് ദേഷ്യപ്പെട്ടതല്ലാതെ തല്ലിയില്ലെന്നും താരം പറയുന്നു. സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ നടിയാണ് പ്രിയാമണി. 2003 ൽ തെലുങ്ക് സിനിമയിൽ കൂടി അഭിനയ രംഗത്ത് എത്തിയ പ്രിയ മോഡലിംഗ് രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.