തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചിട്ടുള്ളവർ 20ന് മുൻപായി കാൻഡിഡേറ്റ് ലോഗിൻ രൂപീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അപേക്ഷയിലെ തിരുത്തലുകളുൾപ്പടെ എല്ലാ തുടർപ്രവർത്തനങ്ങളും കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് ചെയ്യേണ്ടത്. സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്കീമുകളിൽ നിന്ന് അപേക്ഷ സമർപ്പിച്ചവർ നൽകിയിരിക്കുന്ന ഗ്രേഡ് വിവരങ്ങൾ സർട്ടിഫിക്കറ്റിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോയെന്ന് ഉറപ്പാക്കണം. കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചിട്ടില്ലാത്തവർ www.hscap.kerala.gov.in ൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ച് ലോഗിൻ സൃഷ്ടിക്കണം.