നടി മാളവിക മോഹനന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ച. സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്ത താരം അവധിയാഘോഷത്തിലാണ്. ബിക്കിനി ഇട്ടുകൊണ്ടുള്ള ചിത്രമാണ് മാളവിക ഒടുവിലായി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതു കൂടാതെ മാളവിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പെയിന്റിംഗിന്റെ മോഡലിൽ എടുത്ത ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. പട്ടം പോലെ എന്ന മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനൻ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയിൽ പ്രധാനവേഷത്തിൽ നടി അഭിനയിച്ചിരുന്നു. സൂപ്പർതാരം നായകനാകുന്ന മാസ്റ്ററിൽ മാളവികയാണ് നായിക. ചിത്രത്തിൽ അദ്ധ്യാപികയുടെ വേഷത്തിലാണ് നടി എത്തുന്നത്. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’ യാണ് മാളവികയുടെ പുതിയ പ്രോജക്ട്. സിനിമയുടെ ചിത്രീകരണം ഈ വർഷം തുടങ്ങും.