പോത്തൻകോട്: പോത്തൻകോട് ലക്ഷ്‌മീവിലാസം ഹൈസ്‌കൂളിൽ ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഓൺലൈനിൽ ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ മാർഷൽ ആർട്സ് ആൻഡ് യോഗ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കൊവിഡിനെ തുടർന്ന് വീടുകളിൽ കഴിയുന്ന കുട്ടികൾക്കായി ആയോധന കലയും യോഗയും സംയോജിപ്പിച്ച് പുത്തൻ സാങ്കേതിക മികവിൽ പരിശീലനം നൽകുന്ന കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായി ലക്ഷ്‌മി വിലാസം സ്‌കൂൾ മാറിയതായി സെന്ററിന്റെ ചുമതലയുള്ള അദ്ധ്യാപകൻ പി. പ്രവീൺ പറഞ്ഞു. പ്രായഭേദമില്ലാതെ ഏതൊരാൾക്കും പരിശീലനം നേടാനുള്ള സൗകര്യവും സെന്ററിൽ ഒരുക്കിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകും. പ്രഗല്ഭരായ പരിശീലകരും ദേശീയ നിലവാരത്തിലുള്ള സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സെന്റർ പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9539334567.