തിരുവനന്തപുരം: വിവിധ ക്ഷേമനിധികളിൽ അംഗങ്ങളല്ലാത്ത മത്സ്യമേഖലയിൽ ജോലി ചെയ്യുന്നവർ, കർഷക തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, മറ്റ് അസംഘടിത തൊഴിലാളികൾ എന്നിവർക്ക് ഓണത്തിന് 5000 രൂപ വീതം ധനസഹായം നൽകണമെന്ന് കെ.ടി.യു.സി (എം) ജില്ലാ നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാല ആവശ്യപ്പെട്ടു. കെ.ടി.യു.സി (എം) ജില്ലാ പ്രസിഡന്റായി കണൂർക്കോണം ബാബുവിനെയും വൈസ് പ്രസിഡന്റുമാരായി വിജോയ് വിത്സൺ, വെള്ളനാട് ഷാജികുമാർ, ജോർജ് സേവ്യർ എന്നിവരെയും ജനറൽ സെക്രട്ടറിമാരായി സജിമോൻ .ജെ, എം.എസ്. മനോഹരൻ, പെരുമാൾ, ഡേവിഡ് ലിറ്റി, തമ്പാനൂർ മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായി കാട്ടാക്കട അശോകൻ ഇൗഞ്ചപ്പുരി രാജേന്ദ്രൻ, വിജോയ് വിത്സൻ എന്നിവരെയും തിരഞ്ഞെടുത്തു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് പുത്തേറ്റ്, കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറിമാരായ സി.ആർ. സുനു, ആർ. ജോസ് പ്രകാശ്, അഡ്വ. സതീഷ് വസന്ത്, നേമം വിജയകുമാർ, കാരേറ്റ് സനകൻ എന്നിവർ സംസാരിച്ചു. കെ.ടി.യു.സി (എം) മുൻ ജില്ലാ പ്രസിഡന്റ് ഇൗഞ്ചപ്പുരി രാജേന്ദ്രൻ സ്വാഗതവും ബാബു നന്ദിയും പറഞ്ഞു.