governer-arif-mohammad-kh

തിരുവനന്തപുരം: 74-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള കേരളീയർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേർന്നു. 'ലോകത്തെ ഏ​റ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാരെന്ന നിലയിൽ ജനാധിപത്യത്തിന്റെ ഏ​റ്റവും ഉദാത്തമാതൃക കാട്ടേണ്ടത് നമ്മുടെ കടമയാണ്.

നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോടുള്ള കടപ്പാട് ഉന്നതമായ പൗരബോധത്തിലൂടെ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ട് നിറവേ​റ്റാം. രാഷ്ട്രപുരോഗതിക്കായി സംഭാവനചെയ്യാൻ എല്ലാ ജനങ്ങളെയും ശാക്തീകരിച്ചുകൊണ്ട് സ്വാശ്രയ ഭാരത സൃഷ്ടിക്കായി നമുക്ക് ഒന്നിക്കാം'-ഗവർണർ ആശംസിച്ചു.