treasury

തിരുവനന്തപുരം: ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. ഇവരുടെ വിശദീകരണം ലഭിച്ച ശേഷം നടപടി ആലോചിക്കുമെന്ന് ധനമന്ത്രി തോമസ്‌ ഐസക്ക് അറിയിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും മന്ത്രി പറഞ്ഞു. വരുമാനം പകുതിയിൽ താഴെയായി. ജി.എസ്.ടിക്കുള്ള നഷ്ട പരിഹാരവും ലഭിക്കുന്നില്ല. ഡിസംബർ വരെ അനുവദിച്ച മുഴുവൻ വായ്പയും ഇതിനകം എടുത്തു. കേന്ദ്രം പ്രഖ്യാപിച്ച അധിക വായ്പാ പരിധിയിലുള്ള വായ്പ എടുക്കാനുള്ള വ്യവസ്ഥകൾ പൂർത്തിയാക്കാൻ ശ്രമിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലും ആരോഗ്യ മേഖലയ്ക്കും ക്ഷേമപെൻഷൻ സ്‌കോളർഷിപ്പ് പോലെ ആനുകൂല്യങ്ങൾക്കും ഒരു കുറവും വരുത്തില്ല. കെ.എസ്.ആർ.ടി.സിക്ക് ബ‌ഡ്ജറ്രിൽ വകയിരുത്തിയത് ആയിരംകോടിയാണെങ്കിലും 2000 കോടി വരെ നൽകേണ്ടി വരും. കെ.എസ്.ആർ.ടി.സി എം.ഡി ഒരു പാക്കേജ് തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.