kovalam

കോവളം: ബൈക്കിൽ നിന്ന് തെന്നി വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വെൽഡിംഗ് തൊഴിലാളിയായ യുവാവ് മരിച്ചു. വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന മൊട്ടമൂട് പറമ്പിക്കോണം അനന്ത വിലാസത്തിൽ കെ. വാമദേവന്റെയും സി. അംബികാകുമാരിയുടെയും മകൻ എ.വി. അമൽദേവ് (25) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വെങ്ങാനൂർ സ്വദേശികളായ ശരത്, ഷിജു എന്നിവർ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 10ഓടെ കോവളം ബൈപ്പാസിൽ പോറോഡ് പാലത്തിനു സമീപമായിരുന്നു അപകടം. ബൈപ്പാസ് റോഡിന്റെ നിർമ്മാണം പൂർത്തിയാകാത്തതിനെ തുടർന്ന് വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ റോഡിന് കുറുകെ മൂന്നടിയോളം പൊക്കത്തിൽ ചല്ലികൂട്ടിയിട്ടിട്ടുണ്ട്. ഇതിന് മുകളിലൂടെ ബൈക്ക് ഓടിച്ച് കയറ്റുമ്പോൾ മറിഞ്ഞ് അപകടമുണ്ടായെന്നാണ് സൂചന. കോവളം പൊലീസ് കേസെടുത്തു. സഹോദരങ്ങൾ: എ.വി. വിമൽദേവ്, എ.വി. വിനീത് ദേവ്‌.