quarry

തിരുവനന്തപുരം: സർക്കാർ ഭൂമിയിൽ ചട്ടങ്ങളില്ലാതെ ക്വാറികൾക്ക് അനുമതി നൽകിയ കളക്ടർമാരുടെ തീരുമാനം റദ്ദാക്കിയ റവന്യൂ മന്ത്രിയുടെ നടപടിക്ക് ശേഷവും വകുപ്പ് ഇതിനായി ചട്ടങ്ങൾ തയ്യാറാക്കിയില്ല. നേരത്തെ സ്വകാര്യ വ്യക്തികളിൽ നിന്ന് കിട്ടുന്ന അപേക്ഷകൾക്കനുസരിച്ച് തിരുവനന്തപുരം കൊല്ലം,പത്തനംതിട്ട ജില്ലകളിൽ കളക്ടർമാർ ക്വാറി പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിരുന്നു. ഇങ്ങനെ നൽകിയ 12 ഓളം അനുമതികളാണ് ഫെബ്രുവരി മാസത്തിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ റദ്ദാക്കിയത്. ചട്ടങ്ങളില്ലാതെ സർക്കാർ ഭൂമിയും ഖനനം നടത്താൻ ആരെയും അനുവദിക്കരുതെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം. വ്യക്തമായ മാനദണ്ഡങ്ങൾ ഇല്ലാതെയാണ് പലർക്കും അതുവരെ എൻ.ഒ.സി കൊടുത്തിരുന്നത്. ഇതേ തുടർന്ന് ലാൻഡ് റവന്യൂ കമ്മിഷണറേറ്രിനെ ചട്ടങ്ങളുണ്ടാക്കാൻ ചുമതലപ്പെടുത്തിയെങ്കിലും റവന്യൂ വകുപ്പിന് ഇതുവരെ ഇത് ലഭിച്ചിട്ടില്ലെന്നാണറിയുന്നത്.