തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ( സി.ഡി.ആർ) അവരുടെ അറിവില്ലാതെ പൊലീസിന് ശേഖരിക്കാമെന്ന ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
സർക്കാരിനെ വിമർശിക്കുന്നവരുടെ ഫോൺരേഖകൾ ചോർത്താനുള്ള വിലകുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണോ ഇതെന്ന സംശയമുണ്ട്. പി.എസ്.സി ഒ.എം.ആർ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട് അതീവ രഹസ്യസ്വഭാവമുള്ള ഫയലുകൾ തിരുവനന്തപുരത്തെ സർക്കാർ പ്രസിലെ ഔദ്യോഗിക കമ്പ്യൂട്ടറിൽ നിന്നും ലാപ്ടോപ്പിൽ നിന്നും നഷ്ടപ്പെട്ട സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു കത്തും ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകി.